പ്ല​സ് വ​ൺ: ആദ്യ സപ്ലിമെന്ററി അലോട്ട്​മെന്റിൽ പ്രവേശനം ഇന്നും നാളെയും 

അ​ലോ​ട്ട്​​മെ​ന്റ് ല​ഭി​ച്ച​വ​ർ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്കൂ​ളി​ൽ എ​ത്തി പ്ര​വേ​ശ​നം നേ​ട​ണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് അനുസരിച്ചുള്ള പ്ര​വേ​ശ​നം ഇന്നും നാളെയും നടക്കും. അ​ലോ​ട്ട്​​മെ​ന്റ് ല​ഭി​ച്ച​വ​ർ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്കൂ​ളി​ൽ എ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. 

ഒ​ഴി​വു​ള്ള 54,303 സീ​റ്റു​ക​ളി​ലേ​ക്ക് 43,863 പേ​ർ​ക്കാ​ണ് അ​ലോ​ട്ട്​​മെ​ന്റ് ന​ൽ​കി​യ​ത്. 72,808 പേ​രാ​ണ് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ച്ച​ത്. 

പ്ര​വേ​ശ​ന​ത്തി​നു ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളു​ടെ വി​വ​രം വ്യാഴാഴ്ച്ച ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്കൂ​ൾ / കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നു ശേ​ഷം ഒ​ഴി​വുവരു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com