വീടിന് മുന്നിലെ ​ഗേറ്റിൽ കുടുങ്ങിയ തെരുവുനായയെ രക്ഷിച്ചു

വീടിന് മുന്നിലെ ഗേറ്റിൽ കുടുങ്ങിയ തെരുവുനായയെ രക്ഷിച്ചു
തെരുവുനായ ഗേറ്റില്‍ കുടുങ്ങിയ നിലയില്‍, സ്‌ക്രീന്‍ഷോട്ട്
തെരുവുനായ ഗേറ്റില്‍ കുടുങ്ങിയ നിലയില്‍, സ്‌ക്രീന്‍ഷോട്ട്

പെരുമ്പാവൂർ: വീടിന് മുന്നിലെ ഗേറ്റിൽ കുടുങ്ങിയ തെരുവുനായയെ രക്ഷിച്ചു. പെരുമ്പാവൂർ വല്ലം സ്വദേശി പി പി നബീസയുടെ വീടിന് മുന്നിലെ ഗേറ്റിൽ കുടുങ്ങിയ നായയെയാണ് പെരുമ്പാവൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗേറ്റിലെ കമ്പികൾക്കിടയിൽ കുടുങ്ങിയനിലയിലാണ് നായയെ കണ്ടത്. തുടർന്ന് വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ ഹൈഡ്രോളിക്ക് സ്‌പ്രേഡർ ഉപയോഗിച്ചു ഗേറ്റിലെ കമ്പികൾ അകത്തിയാണ് നായയെ അ​ഗ്നിരക്ഷാസേന പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com