പശ്ചിമ ഘട്ട കരടു വിജ്ഞാപനം റദ്ദാക്കാനാവില്ല: സുപ്രീം കോടതി

പശ്ചിമഘട്ട സംരക്ഷത്തിനുള്ള, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷത്തിനുള്ള, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. കരട് വിജ്ഞാപനം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കര്‍ഷകശബ്ദം' എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.

പശ്ചിമ ഘട്ട കരടു വിജ്ഞാപനത്തിനെതിരെ 2020ലാണ് കര്‍ഷകശബ്ദം സുപ്രീം കോടതിയെ സമീപിച്ചത്. പശ്ചിമഘട്ട സംരക്ഷത്തിനായി പുറപ്പെടുവിച്ച കരടുവിജ്ഞാപന പ്രകാരം, കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വിജ്ഞാപനം ഈ ഗ്രാമങ്ങളിലെ കര്‍ഷകരുടെ ജനജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com