മതപഠനത്തിനായെത്തിയ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 08:10 PM  |  

Last Updated: 12th September 2022 08:10 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെ (22) ആണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 

മതപഠനത്തിനായെത്തിയ ഒന്‍പത് വയസുള്ള കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് എന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബൈക്കില്‍ ബസിടിച്ച് റോഡിലേക്ക് വീണു; ടിപ്പര്‍ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ