കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2022 07:50 PM  |  

Last Updated: 13th September 2022 07:50 PM  |   A+A-   |  

kovalam_beach

കോവളം ബീച്ച്‌

 

തിരുവനന്തപുരം: കോവളത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിന്‍ഷ(21) യാണ് മരിച്ചത്. മൂന്നാംവര്‍ഷ കാറ്ററിങ് വിദ്യാര്‍ത്ഥിയായിരുന്നു. 

വൈകിട്ടോടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഷഹിന്‍ഷാ കടപ്പുറത്തെത്തിയത്. കുളിക്കാനിറങ്ങിയ ഷഹിന്‍ഷാ തിരയില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു.

ഈ വാർത്ത കൂടി വായിക്കൂ ഓണസദ്യ കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവം: 11 തൊഴിലാളികളെയും കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ