സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വച്ച് അധ്യാപകനെ തെരുവു നായ കടിച്ചു; നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യർത്ഥിനിക്ക് നേരെയും ആക്രമണം

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തെരുവു നായ ആക്രമണമുണ്ടായി. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ അഞ്ച് പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: തോട്ടര സ്കൂളിൽ വച്ച് അധ്യാപകന് നേരെ തെരുവു നായയുടെ ആക്രമണം. സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. അധ്യാപകൻ കെഎ ബാബു ചികിത്സ തേടി.

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തെരുവു നായ ആക്രമണമുണ്ടായി. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ അഞ്ച് പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കും കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവു നായ ആക്രമിച്ചത്.

മേപ്പറമ്പിൽ എട്ട് വയസുകാരിയെയാണ് നായ ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരനായ വ്യക്തിക്കു കടിയേറ്റത്. 

മദ്രസയിലേക്ക് പോകും വഴിയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍. ഒരാഴ്ചക്കിടെ പാലക്കാട് ജില്ലയില്‍ ആറിടങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com