സുഹൃത്തിന്റെ വീട്ടില്‍ താമസത്തിനെത്തിയ പൊന്നാനി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 10:06 PM  |  

Last Updated: 14th September 2022 10:06 PM  |   A+A-   |  

ridhan

അറസ്റ്റിലായ റിധാന്‍

 

തൃശൂര്‍: സുഹൃത്തിന്റെ വീട്ടില്‍ താമസത്തിനെത്തിയ പൊന്നാനി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മഞ്ചേരി
 എടവണ്ണ സ്വദേശി അറേക്കാട്ടത്ത് റിധാന്‍ ബാസിലിനെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊരട്ടി കുലയിടത്തെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന പൊന്നാനി സ്വദേശി ഷെജീബിനെയാണ് കടത്തികൊണ്ടുപോയി പണം ആവശ്യപ്പെട്ടത്.

കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ സൂരജ് സിഎസ്, എഎസ്‌ഐ സതീശന്‍ മടപ്പാട്ടില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവ് എംസി, ഷെഫീഖ് പിആര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ജിബിന്‍ വര്‍ഗ്ഗീസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ കെഎസ്ആര്‍ടിസി പുതിയതായി വാങ്ങുന്നവയില്‍ 25 ശതമാനവും വൈദ്യുത ബസുകള്‍: ആന്റണി രാജു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ