ജനങ്ങള്‍ നിയമം കയ്യിലെടുക്കരുത്: എന്തുനടപടിയെടുത്തു?; തെരുവുനായ വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി

Published: 14th September 2022 07:10 PM  |  

Last Updated: 14th September 2022 07:39 PM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 

കൊച്ചി:  തെരുവുനായ വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. തെരുവുനായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച മുന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു, നായകടി ശല്യം നേരിടാന്‍ എന്തു നടപടി ഉദ്ദേശിക്കുന്നു എന്നെല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം. 

നായകടി സംഭവങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതിനിടെ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ഇക്കാര്യത്തില്‍ നടപടിക്കു സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണുകാണുന്നില്ലെന്ന് സാക്ഷി; കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി, മധുവധക്കേസില്‍ വീണ്ടും കൂറുമാറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ