ജയിലില്‍ നിന്ന് ഇറങ്ങിയത് 10 ദിവസം മുന്‍പ്; ഓണദിവസങ്ങളില്‍ വ്യാപകമോഷണം; പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 10:02 PM  |  

Last Updated: 14th September 2022 10:04 PM  |   A+A-   |  

malappuram_crime

പിടിയിലായ മോഷ്ടാവ്/ ടെലിവിഷന്‍ ചിത്രം

 

മലപ്പുറം: ഓണദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലെ വിവിധ വീടുകളില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. മഞ്ചേരി സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍കുമാറിനെയാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഓണദിവസങ്ങളില്‍ പൂട്ടിയിട്ട് പോകുന്ന വീടുകള്‍ തെരഞ്ഞുപിടിച്ചായിരുന്നു മോഷണം.

കഴിഞ്ഞ ശനിയാഴ്ച വളാഞ്ചേരി കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീട്ടില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷണം പോയിരുന്നു. സിസിടിവിയില്‍ ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. 

ഷൊര്‍ണൂരില്‍ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊര്‍ണുര്‍ ചങ്ങരംകുളം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. പത്തുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. നേരത്തെ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പട്ടാമ്പി ഒറ്റപ്പാലം,ആലത്തൂര്‍ ഹേമാംബിക നഗര്‍, കോഴിക്കോട്,നല്ലളം, എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കളവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന ഹെല്‍മറ്റ്, പ്ലാസ്റ്റിക്കില്‍ നിന്ന് ഇന്ധനം; ശ്രദ്ധേയമായി യുവ ബൂട്ട് എക്‌സ്‌പോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ