കള്ളുഷാപ്പില്‍ തര്‍ക്കം; തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: തൈക്കാട്ടുശ്ശേരി കളളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തിക്കല്‍ ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് പിന്നാലെ കള്ളുഷാപ്പിലുണ്ടായിരുന്നവര്‍ രാഗേഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com