കോഴിക്കോട് വീടിന് നേര്‍ക്ക് വെടിവെപ്പ്; വേട്ടയ്ക്ക് പോയവരെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 11:50 AM  |  

Last Updated: 15th September 2022 11:50 AM  |   A+A-   |  

firing_kozhikode

വെടിയുണ്ടയേറ്റ പാട് / ടിവി ദൃശ്യം

 

കോഴിക്കോട്: കോഴിക്കോട് അടിവാരം പൊട്ടിക്കയ്യില്‍ വീടിന് നേരെ വെടിവെപ്പ്. പുത്തന്‍പുരയില്‍ മണിയുടെ വീടിനു നേരെയാണ് വെടിവെപ്പുണ്ടായത്. വീടിന്റെ ചുവരിലും തൂണിലുമാണ് വെടിയുണ്ട പതിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. 

തൊട്ടടുത്ത പറമ്പില്‍ നിന്നും നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. വേട്ടയ്ക്ക് പോയവരുടെ തോക്കില്‍ നിന്നാകാം വെടിയുതിര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് 170 ഹോട്ട് സ്‌പോട്ടുകള്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും പാലക്കാട്ടും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ