മൂന്നാറില്‍ തൊഴിലുറപ്പ് ജോലിക്കിടെ യുവതിയെ പുലി ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 05:30 PM  |  

Last Updated: 15th September 2022 05:30 PM  |   A+A-   |  

Leopard

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: മൂന്നാറില്‍ തൊഴിലുറപ്പ് ജോലിക്കിടെ യുവതിയെ പുലി ആക്രമിച്ചു. ഷീലാ ഷാജിയെന്ന തൊഴിലാളിയെയാണ് പുലി ആക്രമിച്ചത്. യുവതിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെക്ക് ഡാമിന്റെ നിര്‍മ്മാണത്തിന് വേണ്ടി കല്ലെടുക്കാനാണ് മൂന്ന് തൊഴിലാളികള്‍ കാട്ടിനകത്തേക്ക് പോയത്. പുലിയെ കണ്ട് പിന്തിരോഞ്ഞോടുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. 

യുവതിയെ പിന്നില്‍ നിന്ന് ആക്രമിച്ച പുലിയുടെ പിടുത്തം തലമുടിയിലാണ് വീണത്. തുടര്‍ന്ന് കുതറി ഓടുകായിരുന്നു. ഒപ്പമുള്ള മറ്റുരണ്ടുപേര്‍ ബഹളം വച്ചതോടെ പുലി പിന്തിരിയുകയായിരുന്നെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു.