പാലക്കാട് യുവാവ് കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 10:33 AM  |  

Last Updated: 15th September 2022 10:36 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

പാലക്കാട്: എലപ്പുള്ളിയില്‍ യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചു. കുന്നുകാടം മേച്ചില്‍പാടം വിനീത് ആണ് മരിച്ചത്. 28 വയസായിരുന്നു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

വീനിത് താമസിക്കുന്ന വീടിന്റെ സമീപത്തെ കൃഷിയിടത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. സ്ഥല ഉടമ തന്നെയാകാം കെണിവച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി വിനീത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് ഏറെ നാളായി പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം മുണ്ടുരില്‍ 15 വയസുള്ള പിടിയാനയും പന്നിക്കെണിയില്‍ ഷോക്കേറ്റ് ചരഞ്ഞിരുന്നു. ഈ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സമാനമായ രീതിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്ലസ് വണ്‍ പ്രവേശനം: സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ഇന്നുമുതല്‍ അപേക്ഷിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ