വീട്ടിനുള്ളിലും രക്ഷയില്ല; യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 09:19 PM  |  

Last Updated: 15th September 2022 09:19 PM  |   A+A-   |  

stray_dog

ചിത്രം: എക്‌സ്പ്രസ് 

 

തിരുവനന്തപുരം: വെഞ്ഞാറമൂട് കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്.

വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു.

വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അഭയ ആശുപത്രിയില്‍ ചികിത്സ തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവനന്തപുരത്ത് നാല് നായകൾ ചത്ത നിലയിൽ; ഭക്ഷണത്തിൽ വിഷം കൊടുത്തെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ