ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറവ്; റിസോര്‍ട്ടില്‍ 5 അംഗ സംഘത്തിന്റെ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2022 08:54 AM  |  

Last Updated: 16th September 2022 08:54 AM  |   A+A-   |  

fried_rice

എക്‌സ്പ്രസ് ഫോട്ടോ


ഇ​ടു​ക്കി: ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യ​തി​ന്റെ പേരിൽ റിസോർട്ടിൽ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. ഇ​ടു​ക്കി രാ​മ​ക്ക​ൽ​മേ​ട്ടി​ലെ സി​യോ​ൺ ഹി​ൽ​സ് റി​സോ​ർ​ട്ടി​ലാണ് സംഭവം. 

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോടെ ഫോ​ണി​ൽ വി​ളി​ച്ച് ചി​ല​ർ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. 11 മണി ആയപ്പോഴേക്കും റി​സോ​ർ​ട്ടി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ഫ്രൈ​ഡ് റൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ചു. ഈ സമയം ഭ‍​ക്ഷ​ണ​ത്തി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യെ​ന്നും കൂ​ടു​ത​ൽ ചി​ക്ക​ൻ പ്ര​ത്യേ​കം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നാണ് പരാതി. 

ടേ​ബി​ളും പ്ലേ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ അ​ടി​ച്ചു​പൊ​ട്ടിക്കുകയും റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മിച്ചു. ഒ​ന്ന​ര​മ​ണി​ക്കൂ​ർ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചാണ് ഇവർ മടങ്ങിയത്.  സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ത​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​മ​ല്ല ലഭിച്ചതെന്നാണ് ആരോപണവിധേയരായ യുവാക്കൾ പറയുന്നത്. അതിന്റെ പേരിൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക മാ​ത്ര​മാ​ണ് ചെ​യ്തത്. അ​ക്ര​മം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ യു​വാ​ക്ക​ൾ പ​റ​യുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നാല് നായകൾ ചത്ത നിലയിൽ; ഭക്ഷണത്തിൽ വിഷം കൊടുത്തെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ