നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി; കുടുങ്ങിയത് വിമാനത്താവളത്തിന് പുറത്തെ കസ്റ്റംസ് പരിശോധനയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2022 07:39 AM  |  

Last Updated: 16th September 2022 07:39 AM  |   A+A-   |  

nedumbassery airport

ഫയല്‍ ചിത്രം


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. ​ഗൾഫിൽ നിന്ന് വന്ന യാത്രക്കാരൻ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. എന്നാൽ ടോൾബൂത്തിന് പുറത്ത് വെച്ച് കസ്റ്റംസ് സംഘം വീണ്ടും പരിശോധിക്കുകയും സ്വർണം പിടികൂടുകയും ചെയ്തു. 

വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് ഇത് ആദ്യമാണ് യാത്രക്കാരെ പരിശോധന നടത്തുന്നത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണം പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നാല് നായകൾ ചത്ത നിലയിൽ; ഭക്ഷണത്തിൽ വിഷം കൊടുത്തെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ