കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 09:02 PM  |  

Last Updated: 17th September 2022 09:02 PM  |   A+A-   |  

kathakali_artist

കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി

 


കോട്ടയം: പ്രശസ്ത കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി(53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ കെ നാരായണന്‍ നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി 1969 ജനുവരി 11-നാണ് മുരളീധരന്‍ നമ്പൂതിരി ജനിച്ചത്.  സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരന്‍ നമ്പൂതിരി പ്രസിദ്ധനായത്.മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച സ്ത്രീവേഷങ്ങള്‍ ഏറെ ആസ്വാദകപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. പേരൂര്‍ മൂലവള്ളില്‍ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ  ഗുവാഹത്തി ഐ ഐ ടി ഹോസ്റ്റലിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ