20 വയസ്സ് കുറച്ചു പറഞ്ഞു കബളിപ്പിച്ചു; ഒപ്പം താമസിച്ച യുവതിക്കെതിരെ പരാതിയുമായി പ്രവാസി; കേസ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th September 2022 10:06 AM  |  

Last Updated: 17th September 2022 10:06 AM  |   A+A-   |  

man files case against partner for faking age

പ്രതീകാത്മക ചിത്രം

 

കൊച്ചി: പ്രായം കുറച്ചു പറഞ്ഞു കബളിപ്പിച്ചെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിക്കെതിരെ പ്രവാസി കോടതിയില്‍. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതെരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍ അവിചാരിതമായി പാസ്‌പോര്‍ട്ട് കണ്ടപ്പോഴാണ് ഒപ്പം താസമിക്കുന്നയാള്‍ക്ക് ഇരുപതു വയസ്സു കൂടുതലുണ്ടെന്നു മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു.

കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിങ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പൊലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതി തലശ്ശേരി കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതായും പൊലീസ് അറിയിച്ചു.

ഇരുവരും തമ്മില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായ ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രവാസിക്കെതിരെ യുവതിയും പരാതി നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത വായിക്കൂ 

സ്കൂളിൽ കള്ളൻ കയറി; മോഷണത്തിന് ശേഷം ബെഡ്ഷീറ്റ് വിരിച്ച് ഉറക്കം; കുളിച്ച് കുട്ടപ്പനായി അഭിവാദ്യം അർപ്പിച്ച് മടങ്ങി! 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ