5,000 രൂപ പോയത് പോക്കറ്റടിച്ചല്ല; വിശദീകരണവുമായി ഡിസിസി പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 02:46 PM  |  

Last Updated: 17th September 2022 02:46 PM  |   A+A-   |  

rahul

ഭാരത് ജോഡോ യാത്ര/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

 

ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ 5,000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് കവറിലിട്ട് പോക്കറ്റില്‍ വച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയില്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്.

ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ പോക്കറ്റടിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാര്‍ നുഴഞ്ഞുകയറിയ സംഭവം മുന്‍പു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്‌നാട്ടുകാരായ നാലു പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. നാലു ദിവസമാണ് പദയാത്ര ജില്ലിയിലുണ്ടാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ  'തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്ന പോലെ'; ഗവര്‍ണര്‍-മുഖ്യമന്ത്രി പോരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ