ആശുപത്രി മോർച്ചറിക്ക് ‌പുറകിലെ ഗ്രൗണ്ടിൽ ​ഗൂഢാലോചന; ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 06:37 PM  |  

Last Updated: 17th September 2022 06:50 PM  |   A+A-   |  

sreenivasan murder case

ശ്രീനിവാസന്‍/ ഫയല്‍ ചിത്രം

 

പാലക്കാട്: ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38-ാമത്തെ പ്രതിയാണ് സിറാജുദീൻ. കൊലപാതകം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. 

പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് ഗൂഢാലോചന നടന്നത്. മലപ്പുറത്തെ 12 ആർഎസ്എസ് - ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. 

ഏപ്രിൽ 16നാണ് ശ്രീനിവാസൻ കൊല ചെയ്യപ്പെട്ടത്. ആശുപത്രി മോർച്ചറിക്ക് ‌പുറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. കേസിൽ 11 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഫോട്ടോ ലഭ്യമായ ഒൻപത് പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിൻറെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അലക്ഷ്യമായി കമാനം മറിച്ചിട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്: പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ