മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി 

ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി കൊല്ലത്തെത്തിയപ്പോഴായിരുന്നു രാഹുലിൻറെ സന്ദർശനം
രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു/ഫോട്ടോ: ട്വിറ്റര്‍
രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു/ഫോട്ടോ: ട്വിറ്റര്‍


കൊല്ലം: മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി കൊല്ലത്തെത്തിയപ്പോഴായിരുന്നു രാഹുലിൻറെ സന്ദർശനം. 

രാത്രി എട്ടരയോടെ രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി. 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായി. 

3 ദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയിൽ കശുവണ്ടി തൊഴിലാളികളോടും വിദ്യാർത്ഥികളോടും കരിമണൽ ഖനന തൊഴിലാളികളോടും രാഹുൽഗാന്ധി സംവദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ആലപ്പുഴയിലെ കൃഷ്ണപുരത്ത് സ്വീകരണം നല്‍കും. നാല് ദിവസം യാത്ര ആലപ്പുഴയിലായിരിക്കും. 

45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണു രാജ്യം നേരിടുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. യുവജനങ്ങളുടെ ഭാവി ശക്തിപ്പെടുത്തുകയെന്നതും അവരിൽ ശുഭപ്രതീക്ഷ നിറയ്ക്കുകയെന്നതും കോൺഗ്രസിന്റെ ചുമതലയാണെന്നും രാഹുൽ ​ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com