മത്സര പരീക്ഷാ പരിശീലനത്തിന് 40,000 രൂപ ധനസഹായം; ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നല്‍കുന്ന 'യത്‌നം' പദ്ധതി ഈ സാമ്പത്തികവര്‍ഷം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ  മന്ത്രി
ഡോ.ആര്‍ ബിന്ദു
ഡോ.ആര്‍ ബിന്ദു

തിരുവനന്തപുരം: മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നല്‍കുന്ന 'യത്‌നം' പദ്ധതി ഈ സാമ്പത്തികവര്‍ഷം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. പദ്ധതിക്ക് ഈ വര്‍ഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതിയായെന്നും മന്ത്രി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുമായാണ് 'യത്‌നം' ആരംഭിക്കുന്നത്. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ആര്‍ബി, യുജിസി, നെറ്റ്, ജെആര്‍എഫ്, സിഎടി/മാറ്റ് പരീക്ഷകള്‍ക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.

വിവിധ  മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരില്‍ ആറുമാസം വരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികള്‍ക്കാണ് ഈ സഹായം നല്‍കുക. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ആര്‍ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആര്‍എഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com