ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ ചാടി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 07:40 AM  |  

Last Updated: 17th September 2022 07:40 AM  |   A+A-   |  

accused_commit_suicide

സെൽവരാജ്


തിരുവനന്തപുരം: ജാമ്യത്തിൽ ഇറങ്ങിയ പ്രതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് (46) ആണ് മരിച്ചത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 

കഴിഞ്ഞവർഷം ആഗസ്റ്റ് 31നാണ് സെൽവരാജ് ഭാര്യ പ്രഭയെ കഴുത്തറുത്ത് കൊന്നത്. ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ വെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യ ഷീബയെയാണ് ഇയാൾ വെട്ടിക്കൊന്നത്. 
 
കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്. വൈകിട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ആണ് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആണായി ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; യുവതിക്ക് പത്ത് വർഷം തടവും പിഴയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ