ടൈഗര്‍ സമീറിനെ ജാമ്യത്തില്‍ വിട്ടു; എയർ ഗണ്ണും ഫോണും കസ്റ്റഡിയില്‍ 

സമീറിനെതിരെ‌ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

കാസര്‍കോട്: തെരുവുനായ ശല്യം നേരിടാന്‍ എന്ന പേരിൽ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിന് ജാമ്യം. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെ‌ ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. സമീറിന്റെ എയർ ഗണ്ണും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ആവശ്യമാകുന്ന ഘട്ടത്തിൽ വീണ്ടും ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജാമ്യം.

സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നുമുള്ള കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന സമീറിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്ററ്റര്‍ ചെയ്തത്. വിദ്യാര്‍ത്ഥികളെ തെരുവ് നായകള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്നാണ് സംഭവത്തിൽ സമീറിന്റെ വിശദീകരണം.

സമീര്‍ തോക്കുമായി മുന്നിലും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പിന്നിലായും നടക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തെരുവ് നായ്ക്കള്‍ വന്നാല്‍ വെടിവെച്ച് കൊല്ലുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com