കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത്‌റൂമില്‍ യുവാവ് മരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 08:28 AM  |  

Last Updated: 17th September 2022 08:28 AM  |   A+A-   |  

committed suicide

ഫയല്‍ ചിത്രം


തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂമംഗലം ആരോഗ്യകേന്ദ്രത്തിലെ ബാത്ത് റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  കൽപറമ്പ് സ്വദേശി ഷിജു (42) ആണ് മരിച്ചത്.   

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കഴിഞ്ഞ 12 മുതൽ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ കാട്ടൂർ പൊലീസ് അന്വേഷണം നടത്തി വരവെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്ലസ് ടു സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും; റോഡ്, ​ഗതാ​ഗത നിയമങ്ങൾ പാഠഭാ​ഗമാക്കാനും ആലോചന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ