ആസിഫ് അലിയെ ശുചിത്വ അംബാസഡറാക്കിയത് അറിഞ്ഞില്ല, വിമർശനം; തീരുമാനം പിൻവലിച്ചു   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 08:56 AM  |  

Last Updated: 18th September 2022 08:56 AM  |   A+A-   |  

asif_ali_pic

ചിത്രം: ഫേസ്ബുക്ക്

 

തൊടുപുഴ: നഗരസഭയുടെ ശുചിത്വ അംബാസഡറായി സിനിമാതാരം ആസിഫ് അലിയെ തിരഞ്ഞെടുത്ത തീരുമാനം പിൻവലിച്ചു. ആസിഫിനെ അംബാസഡറാക്കിയത് കൗൺസിലോ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയോ, സ്റ്റിയറിങ് കമ്മിറ്റിയോ അറിഞ്ഞില്ലെന്നാണ് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുകയായിരുന്നു എന്ന് പ്രതിപക്ഷം വിമർശിച്ചു. ഇതേതുടർന്നാണ് തീരുമാനം പിൻവലിച്ചത്.

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നഗരസഭയിൽ നടത്തുന്ന ശുചിത്വ പ്രവർത്തനങ്ങളുടെ അംബാസിഡറായി തൊടുപുഴ സ്വദേശികൂടിയായ ആസിഫ് അലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്ററും പുറത്തിറക്കി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപോലും പോസ്റ്റർ കണ്ടാണ് വിവരം അറിഞ്ഞതെന്നാണ് വിമർശനം. എന്നാൽ, ഈ പോസ്റ്റർ കണ്ടപ്പോഴാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപോലും വിവരം അറിയുന്നത്. 

ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സ്വച്ഛ് അമൃത് മഹോത്സവ് റാലിയിലെ ബാനറിൽനിന്ന് ആസിഫ് അലിയുടെ ചിത്രം നീക്കംചെയ്തു. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം പ്രത്യേക അജൻഡയായി ചർച്ചചെയ്ത് തീരുമാനം എടുക്കുമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

25 കോടിയുടെ ഭാ​ഗ്യശാലിയെ ഇന്നറിയാം; ഉച്ചവരെ ടിക്കറ്റെടുക്കാം, നറുക്കെടുപ്പ് രണ്ടുമണിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ