പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റം; അലോട്മെന്റ് നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 05:08 PM  |  

Last Updated: 18th September 2022 05:08 PM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് നാളെ മുതൽ. മാറ്റം ലഭിച്ചവർ യോഗ്യത സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം പുതിയ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. 

പ്രവേശന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULT എന്ന ലിങ്കിലൂടെ പരിശോധിക്കാം. നാളെയും മറ്റന്നാളുമായാണു പ്രവേശനം. മാറ്റം അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായുള്ള നിർദേശങ്ങളും 22ന് രാവിലെ ഒൻപതിന് പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് ആദ്യം പ്രവേശനം നേടിയ സ്കൂളിൽ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ കിട്ടാൻ അപേക്ഷിക്കാം. പ്രിൻസിപ്പൽമാർ ഈ തുക തിരികെ നൽകിയെന്ന് ഉറപ്പാക്കണം. പുതിയതായി പ്രവേശനം നേടുന്ന സ്കൂളിൽ ഇവ അടയ്ക്കണം. ഫീസ് ആദ്യ സ്കൂളിൽ അടച്ചതു മതിയാകും. ഇതിന്റെ രസീത് പുതിയ സ്കൂളിലെ പ്രിൻസിപ്പൽ വാങ്ങി സൂക്ഷിക്കണം. അധിക ഫീസ് തുക മാത്രം വിദ്യാർത്ഥിയിൽ നിന്ന് ഈടാക്കാം. കോമ്പിനേഷൻ മാറ്റം ലഭിച്ചവരും അധിക ഫീസ് ഉണ്ടെങ്കിൽ മാത്രം അടച്ചാൽ മതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

പാമ്പാടിയില്‍ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ