കാസർക്കോട് നാല് വയസുകാരിയെ തെരുവു നായ ആക്രമിച്ചു; കൊല്ലത്ത് എട്ട് വയസുകാരന് കടിയേറ്റു
By സമകാലിക മലയാളം ഡെസ്ക് | Published: 19th September 2022 07:28 PM |
Last Updated: 19th September 2022 07:28 PM | A+A A- |

ചിത്രം: എക്‌സ്പ്രസ്
കൊല്ലം: കാസർക്കോട് നാല് വയസുകാരിക്ക് തെരുവു നായ ആക്രമിച്ചു. കാസർക്കോട് കൊന്നക്കാടാണ് സംഭവം. വേണു- സൗമ്യ ദമ്പതികളുടെ മകൾ നാനേശ്വരിയെയാണ് നായ ആക്രമിച്ചത്. മുഖത്തടക്കം പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം കൊട്ടാരക്കരയിൽ എട്ട് വയസുകാരന് തെരുവു നായയുടെ കടിയേറ്റു. തൃക്കണ്ണമംഗലിൽ ആണ് സംഭവം. വാലുതുണ്ടിൽ വീട്ടിൽ ഷാജിയുടെ മകൻ ആൽബിനാണ് കടിയേറ്റത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആൽബിന്റെ കൈക്കാണ് കടിയേറ്റത്. നായ കുട്ടിയുടെ കൈ കടിച്ചു വലിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ; നായ ചത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ