പാലക്കാട് പേവിഷ ബാധയേറ്റ പശു ചത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 12:29 PM  |  

Last Updated: 20th September 2022 12:29 PM  |   A+A-   |  

cow

കഴിഞ്ഞദിവസം പേവിഷബാധയേറ്റ് ചത്ത പശുവിന്റെ ദൃശ്യം

 

പാലക്കാട്: മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. കഴിഞ്ഞ ദിവസമാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.

ഇന്ന് രാവിലെയാണ് മേലാമുറി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പശു ചത്തത്. ഇന്നലെയാണ് പശു പേവിഷ ബാധയേറ്റ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഇന്നലെ പശുവിനെ ഏറെ അക്രമാസക്തമായ നിലയിലാണ് കണ്ടത്. 

പശുവിനെ ദയാവധത്തിന് വിധേയമാക്കാണോ എന്നതിനെ സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പേവിഷ ബാധയേറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അധികം നാള്‍ പശു ജീവിച്ചിരിക്കില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പശു ചത്തത്.

കറവയുള്ള പശുവായിരുന്നു. ഇതിന് മൂന്നര മാസം പ്രായമുള്ള കിടാവുണ്ട്. നിലവില്‍ ഇത് രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. എന്നാല്‍ ഇതിനെ നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പേവിഷ ലക്ഷണങ്ങളോടെ തെരുവുനായ വീട്ടുവളപ്പില്‍; ഗേറ്റ് പുറത്തുനിന്ന് പൂട്ടി അകത്താക്കി നാട്ടുകാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ