സോണിയയെ കാണാനുള്ള തീരുമാനത്തിൽ മാറ്റം; രാഹുൽ ഡൽഹിക്ക് പോകില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 07:38 PM  |  

Last Updated: 20th September 2022 07:38 PM  |   A+A-   |  

rahul

ഭാരത് ജോഡോ യാത്ര/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

 

ആലപ്പുഴ: രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. നിർണായക കോൺഗ്രസ് ചർച്ചകളിൽ പങ്കെടുക്കാനായി അ​ദ്ദേഹം ഡൽഹിക്ക് പോകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ തീരുമാനം മാറ്റി. 

കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. യാത്രയ്ക്കു താത്കാലിക ഇടവേള നൽകി രാഹുൽ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. 

ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുൽ ഡൽഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച ചാലക്കുടിയിൽ നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരക്കിട്ട ചര്‍ച്ചകള്‍, രാഹുല്‍ ഡല്‍ഹിക്ക്; കെസി വേണുഗോപാലിനെ സോണിയ വിളിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ