കുമളിയില്‍ തെരുവുനായ ആക്രമണം;  അഞ്ചുപേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 08:57 AM  |  

Last Updated: 20th September 2022 08:57 AM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

കുമളി: ഇടുക്കി കുമളിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു. വലിയ കണ്ടം, ഒന്നാംമൈല്‍, രണ്ടാം മൈല്‍ എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. 

കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്. മിക്കവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. 

നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പേവിഷ പ്രതിരോധം: തെരുവ്നായ്ക്കളുടെ കൂട്ട വാക്സിനേഷൻ യജ്ഞം ഇന്നുമുതൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ