വെള്ളിയാഴ്ചത്തെ പെട്രോള്‍ പമ്പ് പണിമുടക്ക് മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2022 08:35 AM  |  

Last Updated: 21st September 2022 08:47 AM  |   A+A-   |  

Petrol, diesel

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ജി ആര്‍ അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. 

ഓള്‍ കേരള പെട്രോളിയം ഡീലേഴ്‌സിനെ പ്രതിനിധീകരിച്ച് ഡി കെ രവിശങ്കര്‍, മൈതാനം എം എസ് പ്രസാദ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ആര്‍ ശബരീനാഥ്, ആര്‍ രാജീഷ്, ഓള്‍ കേരള ഡീലര്‍ ടാങ്കര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ബിനോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡിജിപിയുടെ 'സീക്രട്ട്' കത്ത് സ്വര്‍ണക്കടത്ത് പ്രതിയുടെ കയ്യില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ