സവര്‍ക്കറുടെ പടം മറച്ചത് ഭീകരവാദികളെ പ്രീണിപ്പിക്കാന്‍: കെ സുരേന്ദ്രന്‍

കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍ സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
ആലുവയില്‍ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബാനര്‍
ആലുവയില്‍ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബാനര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍ സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് ഇതെന്ന് വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കൊച്ചി നെടുമ്പാശ്ശേരിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പടങ്ങളില്‍ നിന്നും സവര്‍ക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോണ്‍ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. 

സവര്‍ക്കറുടെ പടം വെച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാര്‍ട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണ്. സവര്‍ക്കറുടെ സ്റ്റാമ്പ് ഇറക്കിയ ഇന്ദിര ഗാന്ധിയെ തള്ളിപറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ? ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയില്‍ നിന്നും പുറത്തുവരണം. ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വെച്ചാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. ദേശവിരുദ്ധ ശക്തികളാണ് കോണ്‍ഗ്രസിന്റെ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വര്‍ഗീയ വിദ്വേഷ സമ്മേളനത്തിനെതിരെ ഒരക്ഷരം പോലും ഒരു കോണ്‍ഗ്രസ് നേതാവും പറയുന്നില്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ് യാത്രയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നടത്തിയ അപകടകരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണം. മതനേതാക്കള്‍ പോലും ഇതിനെതിരെ രംഗത്ത് വന്നിട്ടും ഭരണപക്ഷവും പ്രതിപക്ഷവും മൗനത്തിലാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com