'ഷട്ടര്‍ തകരാര്‍ തമിഴ്‌നാടിന്റെ ഗുരുതര വീഴ്ച'; ഇനി വെള്ളം ഒഴുകിപ്പോകാതെ ഒന്നും ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ 

കേരളം ഇന്‍സ്‌പെക്ഷന്‍ നടത്തിയിരുന്നപ്പോള്‍ ചെറിയ ചോര്‍ച്ച പോലും പരിശോധിച്ച് പരിഹരിച്ചിരുന്നു
പറമ്പിക്കുളത്തെ ഷട്ടര്‍ തുറന്ന് വെള്ളം പോകുന്നു, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍
പറമ്പിക്കുളത്തെ ഷട്ടര്‍ തുറന്ന് വെള്ളം പോകുന്നു, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍

തിരുവനന്തപുരം: പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറിന് തകരാര്‍ സംഭവിച്ചതിന് പിന്നില്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. കേരള ഡാം സുരക്ഷ അതോറിട്ടി മുന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ആരോപണം ഉന്നയിച്ചത്. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് ഇത് അനുവദിച്ചിരുന്നില്ല.

അണക്കെട്ടിലെ ഏറ്റവും സുപ്രധാനഭാഗമാണ് ഷട്ടറുകള്‍. ഷട്ടര്‍ തകര്‍ന്നാല്‍ ഡാമില്‍ വെള്ളം നിര്‍ത്താന്‍ സാധിക്കില്ല.   ഇനി വെള്ളം ഒഴുകിപ്പോകാതെ ഒന്നും ചെയ്യാനാകില്ല. കേരള ഡാം സേഫ്റ്റി അതോറിട്ടി ഇന്‍സ്‌പെക്ഷന്‍ നടത്തിക്കൊണ്ടിരുന്ന ഡാമാണ് പറമ്പിക്കുളം. മുല്ലപ്പെരിയാര്‍ കേസില്‍ വിജയിച്ചതോടെ തമിഴ്‌നാട് സര്‍ക്കാര്‍ ഈ ഡാമിന്റെ കാര്യം നോക്കാന്‍ വരേണ്ടെന്നും, സേഫ്റ്റി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. 

പറമ്പിക്കുളത്ത് ഷട്ടര്‍ തകരാര്‍ വന്നതോടെ പുറത്തേക്കൊഴുകുന്ന വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കാണ് വരുന്നത്. അതുവഴി ചാലക്കുടി പുഴയിലേക്ക് ജലമെത്തും. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്തില്‍ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. എന്നാല്‍ വലിയ പ്രശ്‌നമുണ്ടാകാന്‍ ഇടയില്ലെന്നാണ് കരുതുന്നത്. നിലവില്‍ വെള്ളപ്പൊക്ക ഭീതിയൊന്നുമില്ല. 

കഴിഞ്ഞ ഡിസംബര്‍ വരെ താന്‍ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനായിരുന്നു. കേരളത്തിലുള്ള ഡാമിന്റെ സുരക്ഷ കേരള പൊലീസിനാണ്. എന്നാല്‍ തമിഴ്‌നാടുമായി തര്‍ക്കമുണ്ടായപ്പോള്‍, അവര്‍ നോക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഇന്‍സ്‌പെക്ഷന്‍ കേരളം തന്നെ തുടരണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. ഡാം കസ്‌റ്റോഡിയന്‍ അവരെ കുറ്റപ്പെടുത്തുമോയെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ചോദിച്ചു. കൃത്യമായ പരിശോധന ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു സംഭവമുണ്ടാകുമായിരുന്നില്ല. 

കേരളം ഇന്‍സ്‌പെക്ഷന്‍ നടത്തിയിരുന്നപ്പോള്‍ ചെറിയ ചോര്‍ച്ച പോലും പരിശോധിച്ച് പരിഹരിച്ചിരുന്നു. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഡാമുള്ളത്. കൃത്യമായ പരിശോധനയുണ്ടായിരുന്നെങ്കില്‍ ഷട്ടര്‍ തന്നെ തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല. കേരളത്തിലെ ഡാമുകള്‍ സുരക്ഷിതമാണെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com