ജിതിനെ കുടുക്കിയത് ടീ ഷര്‍ട്ട്‌; നിര്‍ണായക തെളിവായി കാറും

സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറി പോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജിതിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കണ്ടെത്തി.
ജിതിന്‍ ഷാഫിയ്‌ക്കൊപ്പം/ ഫെയ്‌സ്ബുക്ക്‌
ജിതിന്‍ ഷാഫിയ്‌ക്കൊപ്പം/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ജിതിന്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട്. സിസിടിവിയില്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടിട്ട് ജിതിന്‍ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറി പോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ കാര്‍ ജിതിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് സ്‌കൂട്ടര്‍ ഓടിച്ചത് മറ്റൊരാളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ജിതിന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് എത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. എകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്. മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ  ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ജിതിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസില്‍ യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം  ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് െ്രെകംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.

അതേസമയം കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് നാടകമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസിന് കരുവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വിടി ബല്‍റാം ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com