ഇപ്പോഴത്തെ അറസ്റ്റിന് കാരണം രാഹുലിന്റെ യാത്രയോടുള്ള അസ്വസ്ഥത; സിപിഎമ്മിന് തിണ്ണമിടുക്കെന്ന് ഷാഫി പറമ്പില്‍

സിപിഎമ്മിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. കേസ് അന്വേഷണം സിനിമയ്ക്ക് തിരക്കഥ എഴുതല്‍ അല്ലെന്ന് മനസിലാക്കണം.
ഷാഫി പറമ്പില്‍
ഷാഫി പറമ്പില്‍

കൊച്ചി: എകെജി സെന്റര്‍ ആക്രമണക്കേസിലെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമെന്ന് ഷാഫി പറമ്പില്‍. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കിട്ടുന്ന ലക്ഷക്കണക്കിന് മലയാളികളുടെ പിന്തുണയാണ് സിപിഎമ്മിന്റെ ഈ അസ്വസ്ഥതയ്ക്ക് കാരണമെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. കേസ് അന്വേഷണം സിനിമയ്ക്ക് തിരക്കഥ എഴുതല്‍ അല്ലെന്ന് മനസിലാക്കണം. അന്വേഷണത്തില്‍ തിണ്ണമിടുക്കും രാഷ്്ട്രീയവുമല്ല കാണിക്കേണ്ടത്. നീതിയും സത്യവുമാണ് പുറത്തുവരേണ്ടത്. തിണ്ണമിടുക്കിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരുനേതാവിന്റെ പേരില്‍ കെട്ടിവച്ച് ഈ കേസിനെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണ് സിപിഎം ചെയ്യുന്നത് ഷാഫി പറഞ്ഞു

ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇപ്പോ പ്രതിയെ പിടിച്ചതിന് പിന്നില്‍ രാഷ്്ട്രീയമാണ്. രാഹുല്‍ ഗാന്ധിയുടെ ജാഥയുടെ തുടക്കത്തില്‍ ബിജെപികാണിച്ച അതേ അസ്വസ്ഥതയാണ് സിപിഎമ്മും കാണിക്കുന്നത്. ജോഡോ യാത്ര പാറശാലയില്‍ എത്തിയപ്പോള്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവാണ് പ്രതിയെന്നായിരുന്നു പ്രചാരണം. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ മാസങ്ങളായി മുന്നിലുണ്ട്. അന്നേ ഏന്തെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സാമ്യമുണ്ടെങ്കില്‍ അന്വേഷണം ഇത്രയും നീളില്ലായിരുന്നുവെന്നും ഷാഫി പറഞ്ഞു.

എകെജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.  യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്. ഇയാളെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. 

കവടിയാറിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ് ജിതിന്‍. ഇയാളാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്ന് െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. എകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ജൂണ്‍ മുപ്പതിന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com