ട്രാക്കിന് കുറുകെ നടന്ന് പ്ലാറ്റ്‌ഫോമില്‍ കയറാന്‍ ശ്രമം; പാഞ്ഞെത്തിയ ട്രെയിനിന് മുന്‍പില്‍ നിന്ന് യാത്രക്കാരനെ രക്ഷിച്ച് ഗേറ്റ് കീപ്പര്‍ 

ട്രാക്കിനു കുറുകെ നടന്നെത്തി പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. ഈ സമയം ചെന്നൈ മെയിൽ ട്രെയിൻ വരുന്നുണ്ടായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കടുത്തുരുത്തി: റെയിൽവേ ട്രാക്കിലൂടെ നടന്നെത്തി പ്ലാറ്റ്ഫോമിലേക്ക് ഒരു യാത്രക്കാരൻ കയറാൻ ശ്രമിക്കവെയാണ് ചെന്നൈ മെയിൽ ട്രെയിൻ പാഞ്ഞെത്തിയത്. എന്നാൽ യാത്രക്കാരൻ ഇത് ശ്രദ്ധിച്ചില്ല. ഇതോടെ സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരനെ രക്ഷിച്ച് ​ഗേറ്റ് കീപ്പർ. പിറവം റോഡ് ജംക്‌ഷനിൽ രാവിലെ 7.40നാണു സംഭവം.   

സ്റ്റേഷനു സമീപമുള്ള ലവൽക്രോസിൽ ഗേറ്റ് കീപ്പറായ വൈകുണ്ഠ മുത്തു (48) ആണ് യാത്രക്കാരനെ രക്ഷിച്ചത്. ജോലി കഴിഞ്ഞു പോകാൻ വൈകുണ്ഠ മുത്തു പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. മധ്യവയസ്കനായ യാത്രക്കാരൻ ട്രാക്കിനു കുറുകെ നടന്നെത്തി പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. ഈ സമയം ചെന്നൈ മെയിൽ ട്രെയിൻ വരുന്നുണ്ടായിരുന്നു. ചെന്നൈ മെയിലിനു പിറവത്തു സ്റ്റോപ്പില്ല.

മറ്റുള്ളവർ ബഹളംവച്ചെങ്കിലും യാത്രക്കാരൻ കേട്ടില്ല. വൈകുണ്ഠ മുത്തു ചാടിയിറങ്ങി യാത്രക്കാരനെ എടുത്തുയർത്തി രണ്ടാം പ്ലാറ്റ്ഫോമിലേക്കു തള്ളിയിട്ടു. ട്രെയിൻ തൊട്ടരികിൽ എത്തിയപ്പോൾ വൈകുണ്ഠ മുത്തു പിന്നോട്ട് ചാടിക്കയറി രക്ഷപ്പെട്ടു. എന്നാൽ രക്ഷപ്പെട്ട യാത്രക്കാരൻ ഉടൻ എത്തിയ പാലരുവി എക്സ്പ്രസിൽ എറണാകുളം ഭാഗത്തേക്കു പോയതിനാൽ പേരു പോലും ചോദിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com