കാടിന്റെ കുളിരില്‍ ഗവിയിലേക്ക് യാത്ര, രണ്ടാമതൊരു ബസ് കൂടി; സമയക്രമം ഇങ്ങനെ

സഞ്ചാരികളെ ആവേശത്തിലാക്കി കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഗവിക്ക് രണ്ടാമത്തെ സര്‍വീസ് തുടങ്ങുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: സഞ്ചാരികളെ ആവേശത്തിലാക്കി കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഗവിക്ക് രണ്ടാമത്തെ സര്‍വീസ് തുടങ്ങുന്നു. ഞായര്‍ മുതല്‍ ഓടിത്തുടങ്ങും. 

രാവിലെ 5.30ന് പത്തനംതിട്ടയില്‍നിന്നു പുറപ്പെട്ട് ഗവി വഴി 11.30ന് കുമളിയിലെത്തുന്ന തരത്തിലാണ് റൂട്ട്. അവിടെ നിന്ന് 12.30ന് പുറപ്പെട്ട് വൈകിട്ട് 6.30ന് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്ന വിധത്തിലാണ് സമയക്രമം. 

ഞായറാഴ്ച 10ന് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മന്ത്രി വീണാ ജോര്‍ജ് പുതിയ സര്‍വീസിന്റെ  ഉദ്ഘാടനം നിര്‍വഹിക്കും. പുല്‍മേടുകള്‍, അണക്കെട്ടുകള്‍, വന്യമൃഗങ്ങള്‍ എന്നിവയെ  കണ്ട് കാടിന്റെ കുളിരില്‍ ഗവിയിലേക്ക് യാത്ര ചെയ്യാനായി ദിവസവും ഇവിടെ എത്തുന്നത് നൂറുകണക്കിനു സഞ്ചാരികളാണ്. 

എന്നാല്‍ രാവിലെ 6.30ന് പുറപ്പെടുന്ന ഒരു ബസ് മാത്രമാണുള്ളത്. കൊടും വളവുകള്‍ ഉള്ളതിനാല്‍ ചെറിയ ബസാണ് ഇതിനായി കെഎസ്ആര്‍ടിസി  അനുവദിച്ചിട്ടുള്ളത്. അതില്‍ 100 പേരെ വരെ കുത്തി ഞെരുങ്ങിയാണു ബസ് പോകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com