വിദ്യാർഥി തെറിച്ചുവീണ സംഭവം: ഉടനെ ബസ് നിർത്തി, ജീവനക്കാർക്ക് വീഴ്‍ച്ചയില്ലെന്ന് കെഎസ്ആർടിസി 

സംഭവം ഉണ്ടായ ഉടൻ എഴുകോൺ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ഓടുന്ന ബസിൽ നിന്നു വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ ജീവനക്കാർക്ക് വീഴ്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെഎസ്ആർടിസി. വിദ്യാർഥി പുറത്തേക്കു വീണ ഉടനെ ബസ് നിർത്തി. എന്നാൽ ബസിന് പുറകെ വന്നവർ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയതിനാൽ ഇറങ്ങിയില്ലെന്നാണ് കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്‍പെക്ടറുടെ പ്രതികരണം. 

സംഭവം ഉണ്ടായ ഉടൻ ജീവനക്കാർ അപകടത്തെക്കുറിച്ച് എഴുകോൺ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നും കൺട്രോളിംഗ് ഇൻസ്പെക്ടർ പറഞ്ഞു. 

എഴുകോൺ ടെക്‌നിക്കൽ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി നാന്തിരിക്കൽ ഷീബ ഭവനിൽ സുനിൽ, ഷീന ദമ്പതികളുടെ മകൻ നിഖിൽ സുനിൽ (14) ആണ് ചൊവ്വാഴ്ച്ച ബസിൽ നിന്നും തെറിച്ചു വീണത്. വൈകിട്ട് 4.15നു കുണ്ടറ എഴുകോൺ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. സ്‌കൂൾ വിട്ടശേഷം കൊട്ടാരക്കരയിൽ നിന്നുള്ള കരുനാഗപ്പള്ളി ബസിൽ തിരികെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസിൽ നിഖിലും സുഹൃത്തുക്കളും വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തിൽ വളവു തിരിഞ്ഞപ്പോൾ നിഖിൽ വാതിൽ തുറന്നു പുറത്തേക്കുവീഴുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com