വടിവൊത്ത അക്ഷരത്തില്‍ മരുന്നു കുറിപ്പടി; സ്വാധീനിച്ചത് ചേച്ചി, വൈറലായ ഡോക്ടര്‍ പറയുന്നു

ഡോക്ടര്‍മാരുടെ കയ്യക്ഷരം ഒരു കാരണവശാലും മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പറ്റുന്നതല്ല
വൈറലായ കുറിപ്പടി, നിതിന്‍ നാരായണന്‍
വൈറലായ കുറിപ്പടി, നിതിന്‍ നാരായണന്‍


ഡോക്ടര്‍മാരുടെ കയ്യക്ഷരം ഒരു കാരണവശാലും മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പറ്റുന്നതല്ല. മെഡിക്കല്‍ സ്റ്റോറുകാര്‍ മാത്രം അത് മനസ്സിലാക്കിയാല്‍ മതിയെന്നും അതല്ല മറ്റുള്ളവര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന തരത്തില്‍ എഴുതണമെന്നും രണ്ടുതരത്തില്‍ അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ഡോക്ടറുടെ കുറിപ്പടി വൈറലായത്. നല്ല വടിവൊത്ത ആക്ഷരത്തില്‍ വൃത്തിയായി മരുന്നുകള്‍ കുറിച്ചിരിക്കുന്നു. നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. നിതിന്‍ നാരായണന്റെ കുറിപ്പടിയായിരുന്നു ഇത്.

തന്റെ ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. ഇതു കണ്ടാണ് നന്നായി എഴുതാന്‍ പഠിച്ചതെന്നും പഠനകാലത്തെ രണ്ട് പ്രൊഫസര്‍മാരുടെ സ്വാധീനവും ഇിനു പിന്നിലുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. മരുന്ന് കുറിക്കുമ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്യാപിറ്റലില്‍ എഴുതാറാണ് പതിവ്. അതാകുമ്പോള്‍ മരുന്നകടക്കാര്‍ക്കും രോഗികള്‍ക്കും എല്ലാം വായിക്കാന്‍ സാധിക്കും. 

ഡോക്ടര്‍മാരെല്ലാം മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ ഇത് പങ്കുവച്ചതാണെന്നും ഡോ. നിതിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com