അറ്റകുറ്റപ്പണി തുടങ്ങാനാവുക 27 അടി വെള്ളം ഒഴുകിപ്പോയതിനു ശേഷം; പറമ്പിക്കുളത്ത് രണ്ടാമത്തെ ഷട്ടര്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2022 07:18 AM  |  

Last Updated: 22nd September 2022 08:29 AM  |   A+A-   |  

Parambikulam-Dam

ഫയല്‍ ചിത്രം


പാലക്കാട്: ബുധനാഴ്ച തകർന്ന പറമ്പിക്കുളം ഡാമിന്റെ രണ്ടാമത്തെ ഷട്ടർ പൂർണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്ന് സൂചന. തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരും എന്ന് പാലക്കാട് കളക്ടർ പറഞ്ഞിരുന്നു. തമിഴ്നാട് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബുധനാഴ്ച പുലർച്ചെയോടെ പറമ്പിക്കുളം ഡാമിന്റെ രണ്ടാമത്തെ ഷട്ടർ സെക്യൂരിറ്റി വെയ്റ്റിന്റെ ചങ്ങല പൊട്ടി പൂർണ്ണമായി തകർന്ന് വീഴുകയായിരുന്നു. 4 മണിക്കൂറിൽ ഒരു അടി വെള്ളമാണ് നിലവിൽ ഡാമിൽ നിന്നും ഒഴുകി പോകുന്നത്. 27 അടി വെള്ളം ഒഴുകിപോയാൽ മാത്രമാവും ഷട്ടറിന്റെ അറ്റകുറ്റ പണി തുടങ്ങാൻ സാധിക്കുക.

 25 അടി നീളമുള്ള ഷട്ടറാണ് പൂർണമായും ഉയർന്നുപോയത്

തകർന്ന് വീണ ഷട്ടർ പൂർണ്ണമായും മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതിന് ദിവസങ്ങൾ വേണ്ടി വരും. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ ബുധനാഴ്ച പറമ്പികുളത്ത് എത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച വിശദാംശങ്ങൾ കേരളത്തിനും തമിഴ്നാട്  നൽകുന്നുണ്ട്.

 25 അടി നീളമുള്ള ഷട്ടറാണ് പൂർണമായും ഉയർന്നുപോയത്. സാധാരണ 10 സെന്റീമീറ്റർ മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തിൽ പൊന്തിയത്. ഇതേത്തുടർന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുകുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കഞ്ചാവ് കച്ചവടത്തില്‍ പണം വീതം വയ്ക്കുന്നതില്‍ തര്‍ക്കം: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; 'തക്കാളി' ആഷിഖും സംഘവും പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ