ആലപ്പുഴ കലക്ടറായെത്തി, ആദ്യ ശമ്പളം ആതുരസേവനത്തിന്; കരുതലായി കൃഷ്ണ തേജ ഐഎഎസ് 

കലക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്
ചിത്രം: ഫെയ്‌സ്ബുക്ക്‌
ചിത്രം: ഫെയ്‌സ്ബുക്ക്‌

ആലപ്പുഴ: ആലപ്പുഴ കലക്ടറായതിന് ശേഷമുള്ള ആദ്യമാസത്തെ ശമ്പളം പാലിയേറ്റീവ് സംഘടനയായ 'സ്‌നേഹജാലക'ത്തിന് നല്‍കി കൃഷ്ണ തേജ ഐഎഎസ്. കലക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്. കലക്ടറുടെ മകന്റെ കയ്യില്‍ നിന്നാണ് സ്‌നേഹജാലകം പ്രസിഡന്റ് എന്‍ പി സ്‌നേഹജന്‍ ചെക്ക് ഏറ്റുവാങ്ങി.

കൃഷ്ണ തേജ ഐ.എ.എസ്സിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

ആലപ്പുഴ ജില്ലയിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്ന കൂട്ടായ്മയാണ് സ്നേഹജാലകം. കിടപ്പ് രോഗികൾ ഉൾപ്പടെ ദിവസവും 150 ഓളം പേർക്കാണ് ഇവർ സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നത്. കയ്യിൽ പണമില്ലെങ്കിലും ആർക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാം.
വളരെ വർഷങ്ങളായി എനിക്ക് ഇവരുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാവുന്നതാണ്. ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷമുള്ള എൻറെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവർത്തനങ്ങൾക്കൊരു ചെറിയ സഹായമെന്ന രീതിയിൽ ഇന്ന് കൈമാറി.
സ്നേഹജാലകം പ്രസിഡന്റ് ശ്രീ.എൻ.പി. സ്നേഹജൻ, സെക്രട്ടറി ശ്രീ. ആർ. പ്രവീൺ, ട്രഷറർ ശ്രീ. വി.കെ. സാനു, പ്രവർത്തകരായ ശ്രീ. ജോയ് സെബാസ്റ്റ്യൻ, ശ്രീ. ജയൻ തോമസ് എന്നിവർ ചേർന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്.
ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവർക്കും എൻറെ ആശംസകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com