സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2022 06:58 AM  |  

Last Updated: 23rd September 2022 06:58 AM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

കേരള നഴ്‌സിങ് കൗണ്‍സില്‍ പരീക്ഷകള്‍ക്കും മാറ്റമുണ്ട്. അതേസമയം ഇന്ന് നടത്താന്‍ തീരുമാനിച്ച പിഎസ് സി, കുസാറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

എന്‍ഐഎ റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രം ഒഴിവാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിർബന്ധിച്ച് കട അടപ്പിച്ചാൽ ഉടനടി അറസ്റ്റ്, ആവശ്യമെങ്കിൽ കരുതൽ തടങ്കലും; ഹർത്താലിന് കർശനസുരക്ഷയുമായി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ