ജിതിന് സ്‌കൂട്ടര്‍ എത്തിച്ചത് സ്ത്രീ?; ചോദ്യം ചെയ്യല്‍ തുടരുന്നു; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 08:56 AM  |  

Last Updated: 24th September 2022 08:56 AM  |   A+A-   |  

jithin

അറസ്റ്റിലായ ജിതിന്‍

 


തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. ജിതിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ആക്രമണത്തിന് മുമ്പ് ജിതിന് സ്‌കൂട്ടറെത്തിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം. 

ജിതിന് സ്‌കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്‌തേക്കും. ഈ സ്ത്രീയ സാക്ഷിയാക്കുന്നതും പൊലീസിന്റെ ആലോചനയിലുണ്ട്. തെളിവുകളായ ടീ ഷര്‍ട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്.

എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയാന്‍ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചു, കൂടുതല്‍ പേര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണ് കേസ്; ജിതിനെ കോണ്‍ഗ്രസ് സംരക്ഷിക്കും'; കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ