കഞ്ചാവ് ഉപയോ​ഗം ചോദ്യം ചെയ്തു; ആര്‍പിഎഫ് ഉദ്യോഗസ്ഥന് മർദ്ദനം; തിരുവല്ലയിൽ മൂന്ന് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 07:55 PM  |  

Last Updated: 24th September 2022 07:55 PM  |   A+A-   |  

dyfi leader and brother arrested

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. ചെങ്ങന്നൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ ശാന്താറാവുവിനാണ് മർദ്ദനമേറ്റത്. 

സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശികളായ ലിബിൻ, ശ്രീജിത്ത്‌, ആലപ്പുഴ സ്വദേശിയായ അജി എന്നിവർ പിടിയിലായി. തിരുവല്ല പൊലീസാണ് ഇവരെ പിടികൂടിയത്. 

റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദ്ദിച്ചത്. പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 1,013 പേര്‍ അറസ്റ്റില്‍; 281 കേസുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ