പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞയാള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 02:25 PM  |  

Last Updated: 24th September 2022 02:25 PM  |   A+A-   |  

ksrtc_attack

ആക്രമണത്തില്‍ തകര്‍ന്ന കെഎസ്ആര്‍ടിസി ബസ്, അറസ്റ്റിലായ സനോജ്

 

പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലെറിഞ്ഞയാള്‍ പിടിയില്‍. പന്തളം മങ്ങാട് താമസിക്കുന്ന ഹരിപ്പാട് ചെറുതല സ്വദേശി സനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും മറ്റൊരാളും ചേര്‍ന്ന് സ്‌കൂട്ടറിലെത്തി കല്ലെറിഞ്ഞ് കടന്നുകളയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 6.40ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലേറുണ്ടായത്. ഗ്ലാസ് തകരുകയും ഡ്രൈവറുടെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവര്‍ കുടശനാട് തണ്ടാനുവിള തെറ്റിവിളയില്‍ വീട്ടില്‍ രാജേന്ദ്രന്റെ (49) വലതു കണ്ണിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിടിയിലായ സനോജ് സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്നാണ് കല്ലെറിഞ്ഞത്. സ്‌കൂട്ടര്‍ ഓടിച്ചയാളെ പിടികൂടാനുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; എന്‍ഐഎ കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ