മധു വധക്കേസിൽ രണ്ട് പേർ കൂടി കൂറുമാറി 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 02:26 PM  |  

Last Updated: 24th September 2022 02:26 PM  |   A+A-   |  

madhu CASE

കൊല്ലപ്പെട്ട മധു/ഫയല്‍

 

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്നുനടന്ന സാക്ഷിവിസ്താരത്തിനിടെ രണ്ടുപേർ കൂടി കൂറുമാറി. 61–ാം സാക്ഷി ഹരീഷ്, 62–ാം സാക്ഷി ആനന്ദ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി. 

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു  മധുവിന്റെ കൊലപാതകം. മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആൾക്കാർ പിടികൂടി മർദിക്കുകയായിരുന്നു. കേസിൽ 102 സാക്ഷികളാണ് ആകെയുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് 16കാരിക്ക് ക്രൂരബലാത്സംഗം, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു; നാല് പേര്‍ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ