പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികന് മര്‍ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 05:00 PM  |  

Last Updated: 25th September 2022 05:00 PM  |   A+A-   |  

joby

മര്‍ദനമേറ്റ ഫാ. ജോബി

 

തൃശൂര്‍: യുവതിയുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് കുന്നംകുളത്ത് വൈദികന്  മര്‍ദനം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം. 

കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് മര്‍ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ജോബിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഗൃഹനാഥന്റെ ആത്മഹത്യ: സിപിഎം നേതാവിനും പഞ്ചായത്ത് പ്രസിഡന്റിനും എതിരെ പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ