വിദേശത്ത് നിന്നെത്തിയപ്പോള്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 04:49 PM  |  

Last Updated: 25th September 2022 04:49 PM  |   A+A-   |  

lakshmi_pillai

ലക്ഷ്മി പിള്ള

 

കൊല്ലം: ചടയമംഗലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അക്കേണം സ്വദേശി കിഷോര്‍ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഈ മാസം 24നാണ് ലക്ഷ്മി പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിന്റെ മൊഴി. ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തില്‍നിന്ന് കഴിഞ്ഞദിവസം രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. 

വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പറയുന്നു. കിരണിന്റെ വീട്ടില്‍ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. മൃതദേഹം പഴകുളത്തെ വീട്ടില്‍ സംസ്‌കരിച്ചു. പരാതിയില്‍ ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പലിശക്കാരെ കൊണ്ട് പൊറുതിമുട്ടി; വീട്ടുകാരറിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ മുന്നില്‍, 'ഉറപ്പ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ