സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 06:58 PM  |  

Last Updated: 26th September 2022 06:58 PM  |   A+A-   |  

kannur airport

ഫയല്‍ ചിത്രം

 

കണ്ണൂര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്.

തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം, കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയും എന്നാല്‍ ഇവിടെനിന്നും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം വിമാനം താഴെ ഇറക്കുകയുമായിരുന്നു.

വിമാനം ഇന്നു യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെത്തുടര്‍ന്നു യാത്രക്കാര്‍ പ്രതിഷേധിച്ചു. പകരം വിമാനം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇത്രയധികം പണം ചെലവഴിച്ചത് എന്തിന്?; പദ്ധതി എവിടെ എത്തി?; സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ